*പ്രതിഷ്ഠാ സങ്കല്‍പ്പങ്ങള്‍-ഉത്സവങ്ങള്‍*

 ധ്യാനം
മൂലേ കല്പദ്രുമസ്യ ദ്രുതകനകനിഭം
ചാരുപത്മാസനസ്ഥം
വാമാങ്കാരൂഢ ഗൗരീ നിബിഡകുച-
ഭരാഭോഗ ഗാഢോപഗൂഢം.
നാനാലങ്കാരയുക്തം മൃഗപരശു
വരാfഭീതീഹസ്തം ത്രിനേത്രം.
വന്ദേ ബാലേന്ദുമൗലിം ഗജവദന-
ഗുഹാശ്ലിഷ്ടപാര്‍ശ്വം മഹേശം

 ക്ഷേത്രത്തിലെ പ്രധാന ദേവന്‍ ശ്രീമഹാദേവനാണ്.വാമഭാഗത്ത് ചെന്താമരപ്പൂധരിച്ച ശ്രീപാര്‍വ്വതിയെ ചേര്‍ത്തു പിടിച്ചും മറ്റു മൂന്നു ത്യക്കൈകളില്‍ വെണ്‍മഴു, മാന്‍, വരമുദ്ര എന്നിവ ധരിച്ചും സ്വര്‍ണ്ണനിറമുള്ളവനായും കാമദേവനെ പ്പോലെ മനോഹരമായ ദേഹകാന്തിയുള്ളവനായും ഗണപതി-സുബ്രഹ്മണ്യ സമേതനയും ഇവിടെ ശ്രീമഹേശ്വരനു് ധ്യാനം കല്‍പ്പിച്ചിരിക്കുന്നു
                                           
  ശ്രീകോവിലിനുപുറത്ത് ഗണപതിയെക്കൂടി പ്രതിഷ്ഠിച്ചിരിക്കു ന്നുശ്രീകോവിലിന്റെ തെക്കുപടിഞ്ഞാറായി ശാസ്താവിന്റെ ഉപക്ഷേത്രം സ്ഥിതിചെയ്യുന്നു. അവിടെ നിന്നും കുറച്ചുകൂടി പടിഞ്ഞാറുമാറിയാണ് ക്ഷേത്രസര്‍പ്പസ്ഥാനം. ശ്രീകോവിലിന്റെ വടക്കായി ശ്രീ മഹാവിഷ്ണു വിന്റെ ആലയം നിലകൊള്ളുന്നു  . ഈ ദേവന്‍ മേത്യക്കേല്‍ ക്ഷേത്രത്തിനു വടക്കുമാറി പ്രതിഷ്ഠിച്ചിരുന്ന കരനെന്മേനിവക കീഴ് തൃക്കോ വില്‍ ക്ഷേത്രത്തിലെ മൂര്‍ത്തിയായിരുന്നു. ഈ ദേവസ്ഥാന ത്തിനുപിന്നിലായി ഒരു ബ്രഹ്മരക്ഷസ്സിനേയും ഒരു വീര രക്ഷസ്സി നേയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇവക്കെല്ലാം വടക്കുമാറി ഇരവിപേരൂര്‍ തേക്കേഭാഗത്ത് ആരാധിച്ചിരുന്ന കോളപ്ര ഭഗവതിയേയും രണ്ട് യക്ഷി സങ്കല്‍പ്പങ്ങളെയും പ്രതിഷ്ഠിച്ചിരിക്കുന്നു.
 
എല്ലാ മാസത്തിലെയും തിരുവോണം , തിരുവാതിര നാളുകള്‍ പ്രധാനമാണ്. മഹാശിവരാത്രിയും അഷ്ടമി രോഹിണിയുംആണ്ടുതോറും   ആഘോഷിച്ചുപോരുന്നു. തുലാം 30 പ്രതിഷ്ഠാദിനമാണ്. അന്ന് അവസാനിക്കത്തക്ക രീതിയില്‍ 1972-മുതല്‍ ശ്രീമദ് ഭാഗവതസപ്താഹയജ്ഞം എല്ലാ വര്‍ഷവും തുടര്‍ച്ചയായി ക്ഷേത്രത്തില്‍ നടന്നുവരുന്നു. എല്ലാ തിരുവാതിര നാളുകളിലും ഭാഗവത സപ്താഹ യജ്ഞ ദിനങ്ങളിലും അന്നദാനവും യജ്ഞസമാപനദിവസമായ തുലാം 30-ന് സമൂഹസദ്യയും ക്ഷേത്രത്തില്‍ നടന്നു വരുന്നു. രാമായണ മാസാചരണം, വിനായക ചതുര്‍ത്ഥിഗണപതി ഹോമം ,മണ്ഡലംചിറപ്പ് എന്നിവയും വിശേഷങ്ങളായി കൊണ്ടാടുന്നു.

No comments:

Post a Comment