Wednesday 8 February 2017

ശിവരാത്രി മഹോത്സവം

 ഈ വര്‍ഷത്തെ  ശിവരാത്രി  മഹോത്സവം  01-03-2022 ചൊവ്വാഴ്ച ആഘോഷിക്കപ്പെടുകയാണ്. വിശേഷാല്‍ പൂജകള്‍, ശിവപുരാണ പാരായണം,  ദീപാരാധന, പുഷ്പാഞ്ജലി,    രാത്രി 12-ന്   ശിവരാത്രിപൂജ

Saturday 5 November 2016

ശ്രീമദ് ഭാഗവത സപ്താഹയഞ്ജവും പ്രതിഷ്ഠാ ദിനാഘോഷവും




                                                                                                                                           ശ്രീമദ്  ഭാഗവത സപ്താഹയഞ്ജവും  പ്രതിഷ്ഠാ ദിനാഘോഷവും  2021 നവംബര്‍ 9 മുതല്‍  15 വരെ തീയതികളിലായി  നടക്കുന്നു.എല്ലാ ദിവസവും പാരായണം,പ്രഭാഷണം,   വിഷ്ണുസഹസ്രനാമം,   വിദ്യാരാജഗോപാല മന്ത്രാര്‍ച്ചന, രുഗ്മിണീസ്വയംവര ദിവസം അഖണ്ഡനാമജപയഞ്ജം,  15-ന്കലശപൂജ,കലശാഭിഷേകം,കാവില്‍നൂറുംപാലും, യഞ്ജസമര്‍പ്പണം

Sunday 20 October 2013

മേതൃക്കേല്‍ ക്ഷേത്രം


ഗതകാല പ്രൗഢിയുടെ സ്മരണകള്‍ ഉണര്‍ത്തുന്ന ഒരു മഹാ ക്ഷേത്രമാണ് മേതൃക്കേല്‍ക്ഷേത്രം.
തമിഴ് ഭാഷയുടെ സ്വാധീനം മലയാളഭാഷയില്‍ ഉണ്ടായതു കാരണം "ശ്രീ"എന്നത് "തിരു "എന്നും ശ്രീകോവില്‍ എന്നത് "തിരുകോവില്‍ " അഥവാ "തൃക്കോവില്‍" എന്നും  ആയിത്തീ ര്‍ന്നു.മഹാദേവന്റെ ശ്രീകോവിലിനു് വടക്കായി താഴ്ന്ന ഭൂമിയില്‍ ഉണ്ടായിരുന്ന മഹാവിഷ്ണുവിന്റെ ശ്രീകോവില്‍ കീഴ് തൃക്കോവില്‍ എന്നും ഉയര്‍ന്ന ഭൂമിയില്‍ ഉണ്ടായിരുന്ന ശ്രീകോവില്‍ മേല്‍- തൃക്കോവില്‍ എന്നും കാലക്രമത്തില്‍ ഇത് "മേതൃക്കോവില്‍" അഥവാ "മേതൃക്കേല്‍" എന്നായിത്തീരുകയും ചെയ്തു. പിന്നീട് രണ്ടു ശ്രീകോവിലുംഭൂമിയുടെ ഒരേ നിരപ്പിലാക്കിയപ്പോള്‍ രണ്ടു ദേവന്‍മാര്‍ക്കും തുല്യ പ്രാധാന്യം കൈവന്നു.
തിരുവല്ല കോഴഞ്ചേരി റൂട്ടില്‍ നെല്ലാട്  ജംഗംഷനില്‍ നിന്നും 1.5 കി:മീറ്റര്‍ വടക്കായി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. 1962 മുതല്‍ ഹൈന്ദവ സംഘടനയായ ദേവീ വിലാസം ഹൈന്ദവ സേവാസംഘം (Reg No.25) ആണ് ക്ഷേത്ര ഭരണം നിര്‍വഹിക്കുന്നത്.തകര്‍ന്ന്  ഗര്‍ഭഗൃഹം മാത്രമായി നിന്ന  ശ്രീകോവില്‍ 2000-ല്‍ബ്രഹ്മശ്രീ    കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ പ്ളാന്‍ അനുസരിച്ച് ഇന്നു കാണുന്ന കമനീയമായ ശ്രീകോവിലായി പുനരുദ്ധാരണം നടത്തി ദേവനു് സമര്‍പ്പിക്കപ്പെട്ടു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷങ്ങളിലായി വിഷ്ണു ക്ഷേത്രവും ദേവീ ക്ഷേത്രവും പുനരുദ്ധരിക്കപ്പെട്ടു.

മേതൃക്കേല്‍ ക്ഷേത്രം-1998 നു മുന്‍പ്.

ക്ഷേത്രസങ്കേതം

ഗര്‍ഭഗൃഹവും ശ്രീകോവില്‍തറയും

Friday 18 October 2013

മേത്യക്കേല്‍ മഹാദേവക്ഷേത്ര ശ്രീകോവില്‍ സമര്‍പ്പണം-

ശ്രീകോവില്‍ സമര്‍പ്പണം-
കലശം എഴുന്നള്ളത്ത്


ശില്പി  തിരുനാവായ്  ശ്രീ. ഷണ്‍മുഖനോടൊപ്പം

ദര്‍ശന പുണ്യം

ആചാര്യ ദക്ഷിണ